Friday, October 7, 2022
HomeNewsfeedഗസ മുനമ്പില്‍ സമാധാനം പുനസ്ഥാപിച്ചത് അറബ് നേതാക്കളുടെ സഹകരണത്തോടെയെന്ന് ഖത്തർ

ഗസ മുനമ്പില്‍ സമാധാനം പുനസ്ഥാപിച്ചത് അറബ് നേതാക്കളുടെ സഹകരണത്തോടെയെന്ന് ഖത്തർ

അറബ് നേതാക്കളുടെ സഹകരണത്തോടെയെന്ന് ഗസയിൽ സമാധാനം പുനഃസ്ഥാപിച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ഈജിപ്ത് ആസ്ഥാനമായ അറബ് ടി.വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗസ്സയിലെ സ്വതന്ത്ര സംഘടനകളുമായി ഖത്തറിനുണ്ടായിരുന്ന ബന്ധം ഉപയോഗപ്പെടുത്താന്‍ ഈ സാഹചര്യത്തില്‍ സാധിച്ചിട്ടുണ്ട്. വെടി നിര്‍ത്തലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഫലസ്തീന്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന പ്രചാരണം തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു .

ഈജിപ്ത്, ജോര്‍ദാന്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ മധ്യസ്ഥതയില്‍ വളരെ പെട്ടന്ന് തന്നെ സമാധാനം പുനസ്ഥാപിക്കാന്‍ സാധിച്ചു. അറബ് ലീഗ് അടിയന്തര കൗണ്‍സില്‍ തീരുമാനങ്ങളുടെ പ്രതിഫലനമാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ഇടപെടൽ ഗുണം ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular