Wednesday, September 28, 2022
HomeNewsആതിഥേയരായ ഖത്തർ ഫിഫ ലോകകപ്പ് ജഴ്‌സി പുറത്തിറക്കി

ആതിഥേയരായ ഖത്തർ ഫിഫ ലോകകപ്പ് ജഴ്‌സി പുറത്തിറക്കി

ദോഹ : കിക്ക് ഓഫിന് 66 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആതിഥേയരായ ഖത്തർ അവരുടെ ഫിഫ ലോകകപ്പ് 2022 ജഴ്‌സികൾ പുറത്തിറക്കി. ഹോം മാച്ചുകൾക്ക് മെറൂൺ നിറവും എവേ മച്ചുകൾക്ക് വെള്ള നിറവുമുള്ള ജേഴ്സികളാണ് നിശ്ചയിച്ചിട്ടുള്ളത്. ആകർഷകമായ രീതിയിൽ അവ ഡിസൈൻ ചെയ്തിരിക്കുന്നത് ലോകോത്തര ബ്രാന്റായ നൈക്കിയാണ്.

ഖത്തരി ഹോം കിറ്റിൽ ഖത്തരി പതാകയെ പ്രതിഫലിപ്പിക്കുന്നതിനായി ഡെസേർട്ട് മെറൂണും വെളുത്ത സെറേറ്റഡ് ട്രിമ്മുമാണ് സംയോജിപ്പിച്ചിരിക്കുന്നത്. ഖത്തറിന്റെ ആതിഥേയ രാഷ്ട്ര പദവി ഉയർത്തിക്കാട്ടുന്നതിനായി നെഞ്ചിന്റെ മുകളിലെ ചിഹ്നവുമുണ്ട്. തീരപ്രദേശത്തെ ഉണർത്തുന്നതാണ് എവേ കിറ്റ്. വെള്ള നിറത്തിൽ ഗോൾഡൻ മുത്തുകളുമായി വരണ്ട സൂര്യനിൽ കറങ്ങുന്ന മണൽക്കാറ്റിനോട് സാമ്യമുള്ളതാണ് ഈ കിറ്റ്.

Most Popular