വിമാനത്താവളങ്ങളിൽ മണിക്കൂറിൽ 5,700 യാത്രക്കാരെ പ്രതീക്ഷിച്ച് ഖത്തർ

ദോഹ : ഫിഫ ലോകകപ്പ് സമയത്തും അതിന് മുമ്പും ഖത്തറിലെ വിമാനത്താവളങ്ങളിൽ മണിക്കൂറിൽ 5,700 യാത്രക്കാരെത്തുമെന്ന് എയർപോർട്ടുകളിലെ അറൈവൽ ആൻഡ് ഡിപ്പാർച്ചേഴ്‌സ് സീനിയർ മാനേജർ സാലിഹ് അൽ നിസ്ഫ് സ്ഥിരീകരിച്ചു. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ മണിക്കൂറിൽ 3,700 യാത്രക്കാരെയും ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ മണിക്കൂറിൽ 2,000 യാത്രക്കാരെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ബസുകൾ, മെട്രോ, ടാക്‌സികളായ ഊബർ, കരീം തുടങ്ങിയ ഗതാഗത ഓപ്ഷനുകൾ ലഭ്യമാണ്. ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്രക്കാരെ അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ഷട്ടിൽ ബസുകൾക്ക് പുറമെ ടാക്സി സർവീസുകളും കാൽനടയാത്രയ്ക്കുള്ള പാതയും ലഭ്യമാണ്.