ക്വാലാലംപൂർ: 2023ലെ എഎഫ്സി ഏഷ്യൻ കപ്പിന്റെ ആതിഥേയ അസോസിയേഷനായി ഖത്തർ ഫുട്ബോൾ അസോസിയേഷനെ തെരഞ്ഞെടുത്തു. 11-ാമത് എഎഫ്സി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഫുട്ബോൾ കോൺഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഖത്തറിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. പരിപാടിയിൽ അധ്യക്ഷത വഹിച്ച എഎഫ്സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ വിജയകരമായ ശ്രമത്തെ അഭിനന്ദിച്ചു.
നിലവിലെ എഎഫ്സി ഏഷ്യൻ കപ്പ് ചാമ്പ്യൻമാരായ ഖത്തർ 1988, 2011 പതിപ്പുകൾക്ക് ശേഷം മൂന്നാം തവണയാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. 2027 ലെ എഎഫ്സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാൻ ഖത്തറിനോടൊപ്പം ഇന്ത്യയും സൗദി അറേബ്യയും ഇടം പിടിച്ചിട്ടുണ്ട്