ദോഹ : 2022 ലെ ഫിഫ ലോകകപ്പ് ഖത്തറിൽ നിയന്ത്രിക്കുന്ന റഫറിമാരുടെ തയ്യാറെടുപ്പിന്റെ ഭാഗമായി സംഖ്യദിപ്പിക്കുന്ന ഫിഫ റഫറി കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കും. ഖത്തർ സ്റ്റാർസ് ലീഗും ഫിഫയും സംയുകതമായി റഫറിമാരുടെ ക്യാമ്പിനോടനുബന്ധിച്ചാണ് റഫറി കപ്പ് നടത്തുക.
2022 നവംബർ 10 മുതൽ 26 വരെ ഖത്തർ എസ്സി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 12 ക്ലബ്ബുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ മൂന്ന് ഗ്രൂപ്പുകളായിട്ടാണ് ക്ലബ്ബുകളെ തരം തിരിച്ചിരിക്കുന്നത്.