നെതർലാൻഡിൽ നടന്ന ‘ഫ്ലോറിയേഡ് എക്‌സ്‌പോ 2022’ ൽ ഖത്തർ പവലിയന് ഹോസ്പിറ്റാലിറ്റി എക്‌സലൻസ് അവാർഡ്

നെതർലാൻഡ്സ് : നെതർലാൻഡിൽ നടന്ന ‘ഫ്ലോറിയേഡ് എക്‌സ്‌പോ 2022’ ൽ പങ്കെടുത്ത ഖത്തറിന്റെ പവലിയന് ഹോസ്പിറ്റാലിറ്റിയിലെ എക്‌സലൻസ് അവാർഡ് ലഭിച്ചു. ഒക്ടോബർ 9 ന് സംഘടിപ്പിച്ച എക്‌സിബിഷന്റെ സമാപന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. അഞ്ച് വിശിഷ്ട അവാർഡുകളിൽ ഒന്നാണ്. ഫ്ലോറിയാഡ് എക്‌സ്‌പോയുടെ കമ്മീഷണർ ജനറലും എക്‌സ്‌പോ 2023 ദോഹയുടെ സെക്രട്ടറി ജനറലുമായ മുഹമ്മദ് അലി അൽ ഖൗറി, നെതർലൻഡ്‌സിലെ ഖത്തർ സ്‌റ്റേറ്റ് അംബാസഡർ എച്ച്‌ഇ നാസർ ബിൻ ഇബ്രാഹിം അൽ ലങ്കാവി എന്നിവർ അവാർഡ് ഏറ്റുവാങ്ങി

‘ഡെസേർട്ട് നെസ്റ്റ്’ എന്ന പ്രമേയത്തിന് കീഴിലാണ് ഖത്തരി പവലിയൻ അവതരിപ്പിച്ചത്. ആറ് മാസത്തെ എക്‌സ്‌പോയിൽ ഉടനീളം ലോകമെമ്പാടും  പ്രശസ്ഥമായ ഖത്തറിലെ ആതിഥ്യ മര്യാദകൾ പ്രചരിപ്പിച്ചും ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊണ്ടും പവലിയൻ ശ്രദ്ധേയമായി.