ഖത്തർ ലോകകപ്പ്: വെയിൽസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

ദോഹ : ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ വെയിൽസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം . എതിരിലാത്ത മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വെയിൽസിനെ നിഷ്പ്രഭമാക്കിയത്. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനായി മാർക്കസ് റാഷ്ഫോർഡ് രണ്ടും ഫിൽ ഫോഡൻ ഒരു ഗോളും നേടി. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു.