ദോഹ : ഖത്തറിനെ തോൽപിച്ച് നെതർലൻഡ്‌സ് പ്രീ ക്വാർട്ടറിലേക്ക്. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ വെച്ചു നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നെതർലൻഡ്‌സ് ജയിച്ചു കയറിയത്. 26 ആം മിനിറ്റിൽ കോഡി ജാക്പോയും 49 ആം മിനിറ്റിൽ ഫ്രെങ്കി ഡി ജോംഗും നെതർലൻഡ്‌സിനായി ഗോൾ നേടി. ജയത്തോടെ നെതർലൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.