Friday, December 9, 2022
HomeGulfഖത്തർ ലോകകപ്പ് : അർജന്റീനയെ 2-1 ന് തോൽപിച്ച് സൗദി

ഖത്തർ ലോകകപ്പ് : അർജന്റീനയെ 2-1 ന് തോൽപിച്ച് സൗദി

ദോഹ : ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചു നടന്ന ഗ്രൂപ്പ് സി യിലെ ആദ്യ മത്സരത്തിൽ സൗദിക്ക് വമ്പൻ അട്ടിമറി ജയം. രണ്ടാം പാദത്തിൽ 48 ആം മിനിറ്റിൽ സാലിഹ് അൽ ശെഹ്രിയും 53-ാം മിനിറ്റിൽ സലിം അൽ ദൗസറിയും ആണ് സൗദിക്കായി വല കുലുക്കിയത്. ലയണൽ മെസ്സിയുടെ പെനാൽറ്റി കിക്കിലൂടെ ആണ് അർജന്റീന ആശ്വാസ ഗോൾ നേടിയത്.

സൂപ്പർ താരം ലയണൽ മെസ്സിയുടെ പെനാൽറ്റിയിലൂടെ അർജന്റീനയാണ് ആദ്യ ഗോൾ നേടുന്നത്. തുടരെ 3 ഗോളുകൾ അർജന്റീന നേടിയെങ്കിലും എല്ലാം ഓഫ് സൈഡ് കുരുക്കിൽ വീഴുകയായായിരുന്നു. തുടർന്ന് മികച്ച അറ്റാക്കിങ്ങിലൂടെ രണ്ട് ഗോളുകൾ നേടിയ സൗദി ഡിഫെൻസ് ശക്തിപ്പെടുത്തി അർജന്റീനയെ വീഴ്ത്തുകയായിരുന്നു. ഈ ഘട്ടത്തിൽ ഗോൾ കീപ്പർ അൽ ഒവൈസിയുടെ പ്രകടനമാണ് സൗദിക്ക് മിന്നും ജയം സമ്മാനിച്ചത്. ഗ്രൂപ്പ് സി യിൽ നോവ് 27 ന് മെക്സിക്കോക്ക് എതിരെയാണ് അർജന്റീനയുടെ അടുത്ത കളി.

Most Popular