ഖത്തർ ലോകകപ്പ് : ഇക്വഡോറിനെ വീഴ്ത്തി സെനഗാൾ

ദോഹ : ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചു നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇക്വഡോറിനെ വീഴ്ത്തി സെനഗാൾ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സെനഗാളിന്റെ വിജയം. സെനഗാളിനായി 44 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഇസ്മില സാറും 70 ആം മിനിറ്റിൽ കലിദൂ കോലിബാലിയും ഗോളുകൾ നേടി. 67 ആം മിനിറ്റിൽ മോയ്സസ് കൈസേദോ ആണ് ഇക്വഡോറിനായി ആശ്വാസ ഗോൾ നേടിയത്. യത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായ സെനഗാൾ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.