Tuesday, December 6, 2022
HomeGulfഖത്തർ ലോകകപ്പ് : കോസ്റ്ററിക്കയെ 7-0 ത്തിന് തൂത്തുവാരി സ്പെയിൻ

ഖത്തർ ലോകകപ്പ് : കോസ്റ്ററിക്കയെ 7-0 ത്തിന് തൂത്തുവാരി സ്പെയിൻ

ദോഹ : കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തൂത്തവാരി സ്പെയിൻ. അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച നടന്ന ഗ്രൂപ്പ് ഇ യിലെ മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും കോസ്റ്ററിക്കക്ക് എതിർ ഗോൾ മുഖത് ചലനങ്ങൾ സൃഷ്ടിക്കാനായില്ല. സ്പെയിനിനായി ഫെറാൻ ടോറസ് ഇരട്ട ഗോളുകളും ഡാനി ഓൽമോ, മാർകോ അസൻസിയോ, ഗാവി, കാർലോസ് സോളർ, അൽവാരോ മൊറാട്ട എന്നിവർ ഓരോ ഗോളും വീതം നേടി.

Most Popular