ദോഹ: ഖത്തർ എനർജി 2022 ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം പ്രീമിയം പെട്രോളിന് ഡിസംബറിന് സമാനമായി 2 ഖത്തർ റിയാൽ ആയിരിക്കും. ഡിസംബറിലെ പോലെ തന്നെ സൂപ്പർ ഗ്രേഡ് പെട്രോളിന് ഖത്തർ റിയാൽ 2.10 ആയിരിക്കും.
ഡീസൽ വിലയിൽ മാറ്റമില്ല, ഡിസംബറിലെ പോലെ 2.05 ഖത്തർ റിയാൽ ആയിരിക്കും. 2017 സെപ്റ്റംബർ മുതൽ ഖത്തർ എനർജിയാണ് പ്രതിമാസ വില പട്ടിക പ്രഖ്യാപിക്കുന്നത്