Tuesday, October 4, 2022
HomeNewsഖത്തർ നാഷണൽ ലൈബ്രറി "റീഡ് ടു ലീഡ്" പ്രോഗ്രാം സംഘടിപ്പിച്ചു

ഖത്തർ നാഷണൽ ലൈബ്രറി “റീഡ് ടു ലീഡ്” പ്രോഗ്രാം സംഘടിപ്പിച്ചു

ദോഹ: ഖത്തർ നാഷണൽ ലൈബ്രറി “റീഡ് ടു ലീഡ്” പ്രോഗ്രാമിന്റെ ആദ്യ സെഷൻ സംഘടിപ്പിച്ചു. വ്യക്തികൾക്കും ജീവനക്കാർക്കും നേതൃത്വ, സ്വയം സഹായ പുസ്തകങ്ങളിലൂടെ അവരുടെ കാര്യക്ഷമതയും പ്രകടനവും വർദ്ധിപ്പിക്കുന്നതിനെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.

ഉന്നത സഹമന്ത്രിയും ഖത്തർ നാഷണൽ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരിയുടെയും 15 വ്യത്യസ്ത സർക്കാർ സ്ഥാപനങ്ങളിലെ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി.

Most Popular