Saturday, June 19, 2021
Home Newsfeed ഗസയിലെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു

ഗസയിലെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു

ഇസ്രായേൽ ആക്രമണത്തിൽ തകർത്ത ഗസയിലെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. പതിനൊന്ന് ദിവസം നീണ്ട ഇസ്രയേലിന്റെ ആക്രമണത്തിനിടയിലാണ് ഗസയിലെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന് നേരെയും ബോംബുവർഷം ഉണ്ടായത്.

ഫലസ്തീൻ  റെഡ് ക്രസന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ, ഗാസയിലെ ദരിദ്രരും യുദ്ധബാധിതരുമായ കുടുംബങ്ങൾക്ക് ഭക്ഷ്യസഹായ വിതരണം ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി തുടരുകയാണ് . യുദ്ധം മൂലം വീടുകൾ ഭാഗികമായി അല്ലെങ്കിൽ പൂർണ്ണമായും തകർന്ന കുടുംബങ്ങൾക്ക് 600 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ദരിദ്ര കുടുംബങ്ങൾ, വിട്ടുമാറാത്ത രോഗങ്ങളുള്ള വൃദ്ധർ, വൈകല്യമുള്ളവർ എന്നിവർക്കുൾപ്പടെയാണ് സഹായങ്ങൾ ലഭ്യമാവുന്നത്. ഇസ്രായേൽ സംഘർഷത്തിൽ നിരവധി ആളുകൾക്കാണ് കിടപ്പാടമടക്കം നഷ്ടമായത്. ഇസ്രായേല്‍ ആക്രമണത്തില്‍ ആയിരത്തിലേറെ വീടുകള്‍ തകര്‍ന്നതായും 1800 വീടുകള്‍ വാസയോഗ്യമല്ലാതായാതായും കഴിഞ്ഞ ദിവസം ഹമാസ് അറിയിച്ചിരുന്നു. ഗസയിലെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തെ പ്രതിനിധികളും ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധികളും ആക്രമണം നടന്ന സ്ഥലങ്ങൾ, ആശുപത്രികൾ സന്ദർശിച്ച് വിലയിരുത്തി.

Most Popular