Wednesday, May 12, 2021
Home News Kerala കെഎം ഷാജിയുടെ വീടുകളില്‍ റെയ്ഡ്; അരക്കോടി രൂപ പിടിച്ചെടുത്തു; രേഖയുണ്ടെന്ന് ഷാജി

കെഎം ഷാജിയുടെ വീടുകളില്‍ റെയ്ഡ്; അരക്കോടി രൂപ പിടിച്ചെടുത്തു; രേഖയുണ്ടെന്ന് ഷാജി

കണ്ണൂര്‍: മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ കണ്ണൂരും കോഴിക്കോടുമുള്ള വീടുകളില്‍ വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് റെയ്ഡ്.

തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യക സംഘം കെ.എം. ഷാജിയുടെ മാലൂര്‍കുന്നിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്തേയ്ക്ക് കയറി. ഈ സമയമെല്ലാം റെയ്ഡ് വീക്ഷിച്ച് കെഎം ഷാജിയും വീടിന് പുറത്തുണ്ടായിരുന്നു. കണ്ണൂര്‍ ചാലോടിലും ഇതേസമയം വിജിലന്‍സിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചു. പ്രധാനമായും കെ.എം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് ലക്ഷ്യം.

ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനം വര്‍ധനവുണ്ടായതായാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. 2011 മുതല്‍ 2020 വരെയുള്ള കണക്കാണ് വിജിലന്‍സ് പരിശോധിച്ചത്.

രേഖയുണ്ടെന്ന് ഷാജി
അതേ സമയം, കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജലിന്‍സ് പരിശോധനയില്‍ പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെഎം ഷാജി എംഎല്‍എ. ബന്ധുവിന്റ ഭൂമിയിടപാടിനായി കൊണ്ടുന്ന പണമാണിതെന്ന് ഷാജി പറയുന്നു.. രേഖകള്‍ ഹാജരാക്കാന്‍ ഒരുദിവസത്തെ സമയം ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO WATCH

Most Popular