Wednesday, November 30, 2022
HomeGulfസന്ദർശകരെ സ്വാഗതം ചെയ്യാൻ തയ്യാറായി റാസ് ബു അബൗദ് ബീച്ച്

സന്ദർശകരെ സ്വാഗതം ചെയ്യാൻ തയ്യാറായി റാസ് ബു അബൗദ് ബീച്ച്

ദോഹ : വികസന പദ്ധതികൾ പൂർത്തിയാക്കി സന്ദർശകരെ സ്വാഗതം ചെയ്യാൻ തയ്യാറായി ഖത്തറിലെ റാസ് ബു അബൗദ് ബീച്ച് (974 ബീച്ച്). ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റിയും ഡെലിവറി ആൻഡ് ലെഗസിയുടെ സുപ്രീം കമ്മിറ്റിയും സംയുകതമായാണ് ബീച്ച് ജനങ്ങൾക്ക് സമർപ്പിച്ചത്.

വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രവർത്തനങ്ങളും ഒരുക്കുന്നതിനുള്ള കമ്മിറ്റിയുടെ റാസ് ബു അബൗദ് ബീച്ച് പദ്ധതി ഒരു പുതിയ നേട്ടമായി കണക്കാക്കുന്നതായി ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ മുഹമ്മദ് അർഖൂബ് അൽ ഖൽദി പറഞ്ഞു. 2022 ലോകകപ്പ് ഫിഫ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ഒന്നായ 974 സ്റ്റേഡിയത്തിന് സമീപം സ്ഥിതി ചെയ്യുന്നതിനാൽ വിനോദസഞ്ചാരികൾക്കും കായിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും റെസ്റ്റോറന്റുകളും ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.

Most Popular