Wednesday, December 7, 2022
HomeGulfജി സി സിയിലെ 17-ാമത്തെ റീട്ടയിൽ സ്‌റ്റോറുമായി റവാബി ഹൈപ്പർമാർക്കറ്റ്

ജി സി സിയിലെ 17-ാമത്തെ റീട്ടയിൽ സ്‌റ്റോറുമായി റവാബി ഹൈപ്പർമാർക്കറ്റ്

ദോഹ : റവാബി മാനേജ്‌മെന്റിന് കീഴിൽ ജി സി സിയിലെ 17-ാമത്തെ റീട്ടയിൽ സ്‌റ്റോർ റവാബി ഹൈപ്പർമാർക്കറ്റ് ഇസ്ഗാവയിൽ 2023 ജനുവരി അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് റവാബി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അജ്മൽ അബ്ദുല്ല വാർത്താസമ്മേളനത്തിൽ അറീയിച്ചു. ഒരുലക്ഷത്തി ഇരുപതിനായിരത്തിലേറെ ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന റവാബി ഹൈപ്പർ മാർക്കറ്റ്
ഖത്തറിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റും ഒരേസമയം 500ലേറെ വാഹനങ്ങൾ പാർക് ചെയ്യാനുള്ള സൗകര്യമുണ്ടാകും.
ഫ്രഷ് ബെയ്ക്ക്ഡ് ഉത്പന്നങ്ങൾ, സീ ഫുഡ് വിഭാഗം, മാംസം, ഫ്രഷ് ഫ്രൂട്ട്‌സും പച്ചക്കറികളും തുടങ്ങിയവ കാൽലക്ഷം ചതുരശ്ര അടിയിലാണ് ഒരുക്കുന്നത്. ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്ന വിധത്തിൽ 45ലേറെ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വ്യത്യസ്ത ഉത്പന്നങ്ങൾ ലഭ്യമാക്കും. എക്‌സ്പ്രസ് ചെക്ക്ഔട്ടുകൾ, സെൽഫ് ചെക്കൗട്ടുകൾ, ഓൺലൈൻ ഷോപ്പിംഗ് വിത്ത് ഫ്രീ ഹോം ഡെലിവറി, ക്ലിക്ക് ആന്റ് കലക്ട്, പ്രീമിയം പ്രിവിലേജ് ക്ലബ് അംഗത്വം, എളുപ്പത്തിലുള്ള ഷോപ്പിംഗിന് സ്മാർട്ട് ടോക്കൺ തുടങ്ങി ഹൈപ്പർമാർക്കറ്റിനകത്ത് കുട്ടികൾക്കുള്ള കളി സ്ഥലം, ഫാമിലി എന്റർടെയ്ൻമെന്റ് ഏരിയ, ലോഞ്ച് സൗകര്യം ഉൾപ്പെടെ കുടുംബ കേന്ദ്രീകൃതമായ സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്.
ഉപഭോക്താക്കൾക്ക് സുഖകരമായും സൗകര്യപ്രദമായും ഷോപ്പിംഗ് നടത്താൻ മികച്ച ഡിസൈനിൽ ഒരുക്കുന്ന ഹൈപ്പർ മാർക്കറ്റിൽ വിവിധ സമൂഹങ്ങളിൽ നിന്നുള്ള തൊഴിലന്വേഷകർക്ക് സാധ്യതയും നൽകുന്നു. സാമൂഹ്യ സേവനത്തിന്റെ ഭാഗമായി അഹ്‌ലൻ ക്ലബ് അംഗത്വ പ്രോഗ്രാമിലൂടെ ഖത്തർ ചാരിറ്റിയുമായും സഹകരിക്കുന്നുണ്ട്.
റീട്ടയിൽ ഔട്ട്‌ലെറ്റുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഉടൻ ഐൻഖാലിദിലും പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. എഫ് എം സി ജി ഹോൾസെയിൽ വിതരണശ്രുഖല വർധിപ്പിക്കുന്നതിന്റെ ഭാഗമായി റവാബി ഫുഡ് ഇന്റർനാഷണൽ 1,60,000 ചതുരശ്ര അടിയിൽ ഉംസലാൽ ജരീർ അൽ സമൂർ ലോജിസ്റ്റിക്‌സ് പാർക്കിൽ വെയർഹൗസ് ഉടൻപ്രവർത്തനമാരംഭിക്കും.മികച്ച ഉപഭോക്തൃ അനുഭവങ്ങൾക്കായി പുതിയ അഹ്‌ലൻ പ്രീമിയം ക്ലബ് അംഗത്വകാർഡും റവാബി ഗ്രൂപ്പിന്റെ പുതിയ ലോഗോയുംവാർത്താ സമ്മേളനത്തിൽ ലോഞ്ച് ചെയ്തു. ദോഹ ഇബിൻ ഹോട്ടൽ പാർട്ടി ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫിനാൻസ് മാനേജർ ഫൈസൽ പന്തലിങ്ങൽ, അഡ്മിൻ മാനേജർ മുഹമ്മദ് ജംഷീർ, ബിഡിഎം ഷിജു മലയിൽ, എച്ച് ആർ മാനേജർ ഷാനവാസ് രാജാ സലീം, പർചേസ് മാനേജർ ഇസ്മായിൽ, റീട്ടെയിൽ ഓപ്പറേഷൻസ് മാനേജർ ജോജോ റോബർട്ട്, മാനേജ്‌മന്റ് റെപ്രെസെന്ററ്റീവ് റയീസ്, ഐ ടി മാനേജർ മുഹമ്മദ് അലി, റവാബി ഹൈപ്പർമാർക്കറ്റ് ഇസ്ഗാവ മാനേജർ അൻസാർ എന്നിവർ പങ്കെടുത്തു

Most Popular