Wednesday, August 4, 2021
Home News Kerala സാൻ ഡീഗോ മൂവി അവാർഡ്‌സ് യുഎസ്എയിൽ നിന്നും മികച്ച നടനുളള അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി മാനവ്

സാൻ ഡീഗോ മൂവി അവാർഡ്‌സ് യുഎസ്എയിൽ നിന്നും മികച്ച നടനുളള അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി മാനവ്

സാൻ ഡീഗോ മൂവി അവാർഡ്‌സ് യുഎസ്എയിൽ നിന്നും മികച്ച നടനുളള അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി മാനവ്. ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാര്‍ഡ് കരസ്ഥമാക്കിയത്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. മികച്ച നടനുള്ള പുരസ്‌കാരം മാനവിനെ തേടിയെത്തുന്നത് ഇത് 15ആം തവണയാണ് . തന്റെ 2 പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ അവതരിപ്പിച്ചത്. ആന്റണിയുടെ വൈകാരിക അവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു സിനിമ.
മികച്ച നിരൂപക പ്രശംസയാണ് ഇരുമ്പു ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച 35 ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.

“കഥയ്ക്ക് ഇത്രയും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. ഇരുമ്പു എന്ന പ്രൊജക്റ്റ് യാഥാർഥ്യമാക്കാൻ കൂടെ നിന്ന എല്ലാർക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരം ” മാനവ് പ്രതികരിച്ചു.

Most Popular