Monday, December 5, 2022
HomeGulfലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽ നിന്നും ഖത്തറിലേക്ക് സൗജന്യ ബസ് സർവീസ്

ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽ നിന്നും ഖത്തറിലേക്ക് സൗജന്യ ബസ് സർവീസ്

റിയാദ് : ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽ നിന്നും ഖത്തറിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രാലയം പ്രഖ്യാപിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലെ സൽവ അതിർത്തി വഴി ദിവസവും 55 സർവീസുകളാണ് ഉണ്ടാവുക. ലോകകപ്പ് മത്സരം ആരംഭിക്കുന്നത് മുതൽ എല്ലാ ദിവസവും മുഴുവൻ സമയവും സർവീസ് ഉണ്ടായിരിക്കും. സേവനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഗതാഗത മന്ത്രാലയത്തിന്റെ മൊബൈൽ അപ്ലിക്കേഷൻ പ്രയോജനപ്പെടുത്താമെന്നും അധികൃതർ അറിയിച്ചു. ഇതിനുപുറമെ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി ഖത്തർ യാത്ര നടത്തുന്നവരുടെ എയർപോർട്ട് യാത്ര എളുപ്പമാക്കാൻ 3 പ്രധാന വിമാനത്താവളങ്ങളിലേക്ക് ബസ് ഷട്ടിൽ സർവീസുകളും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. റിയാദ്, ദമാം, ജിദ്ദ വിമാനത്താവളങ്ങളിലേക്കായി 142 ബസുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

 

 

 

 

 

Most Popular