Friday, January 28, 2022
HomeNewsfeedസൗദിയില്‍ തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനത്തിന് നിരോധനം

സൗദിയില്‍ തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനത്തിന് നിരോധനം

റിയാദ്: ഇസ്ലാമിക പ്രബോധന സംഘടനയായ തബ്ലീഗ് ജമാഅത്തിനെ (Tablighi Jamaat) സൗദി അറേബ്യ നിരോധിച്ചു. ‘ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’ എന്ന് വിശേഷിപ്പിച്ചാണ് സൗദി (Saudi Arabia) രാജ്യത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശം സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച്ചത്തെ ജുമുഅ പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഇസ്ാലമിക മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തബ്ലീഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വഴി തെറ്റിയതാണെന്നും അതിന്റെ അപകടങ്ങളെക്കുറിച്ചും ഇത് ഭീകരവാദത്തിന്റെ കവാടമാണെന്നും ജനങ്ങളെ ഉണര്‍ത്തണം. അവരുടെ പ്രധാനപ്പെട്ട പിഴവുകളും അവരെ കൊണ്ടുള്ള അപകടങ്ങളും എടുത്തു കാട്ടണം. തബലീഗ് ജമാഅത്ത് ഉള്‍പ്പെടെ വിഭാഗീയത പുലര്‍ത്തുന്ന സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതും സൗദി വിലക്കിയിട്ടുണ്ട്.

1926ല്‍ ഇന്ത്യയില്‍ സ്ഥാപിതമായ തബ്‌ലീഗ് ജമാഅത്ത് ഇസ്ലാമിക പ്രബോധന പ്രസ്ഥാനമാണ്. ലോകത്തെമ്പാടും 4 കോടി അംഗങ്ങളാണ് സംഘടനയ്ക്കുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്.

 

Most Popular