Saturday, October 1, 2022
HomeGulfസൗദി : എയർഷോകളും പരിപാടികളുമായി ദേശീയ ദിനം വർണാഭം

സൗദി : എയർഷോകളും പരിപാടികളുമായി ദേശീയ ദിനം വർണാഭം

സൗദി അറേബ്യ: സൗദി അറേബ്യയിലുടനീളമുള്ള പൗരന്മാർ രാജ്യത്തിന്റെ 92-ാം ദേശീയ ദിനം ആഘോഷിക്കുന്നു. എയർഷോകളും പരിപാടികളുമായി രാജ്യത്തിന്റെ യാത്രയും വികസനവും അടയാളപ്പെടുത്താൻ ഒരുങ്ങുകയാണ് സൗദി. തലസ്ഥാനത്തുടനീളം തെരുവുകൾ പച്ച ദേശീയ പതാകകളാൽ അലങ്കരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 34 ദശലക്ഷം നിവാസികൾ ആണ് ദേശിയ ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുന്നത്.

യുദ്ധവിമാനങ്ങളും സൈനിക, സിവിൽ വിമാനങ്ങളും 13 പ്രധാന നഗരങ്ങളിലാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എയർ ഷോ നടത്തുക. റോയൽ സൗദി എയർഫോഴ്‌സ്ന്റെ അക്രോബാറ്റിക് ഡിസ്‌പ്ലേയും ഉണ്ടാകും. റിയാദിൽ പ്രത്യേകം രൂപകല്പന ചെയ്ത സിർക്യു ഡു സോലെയിൽ ഷോ, ആർട്ട്, മ്യൂസിക്കൽ ഷോകൾ, നാടക പ്രകടനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളും അരങ്ങേറുന്നുണ്ട്.

 

Most Popular