മാസപ്പിറവി ദൃശ്യമായില്ല; അറഫ സംഗമം ജൂലൈ 19 ന്

റിയാദ്: സൗദിയിൽ വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 19 ന് നടക്കും. ബലിപെരുന്നാല്‍ 20 നായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ദുല്‍ഖഅദ് 29 ന് വൈകുന്നേരം ദുല്‍ ഹിജ്ജ മാസപ്പിറവി ദൃശ്യമായിരുന്നില്ല.
കേരളത്തില്‍ നാളെയാണ് ദുല്‍ഖഅദ് 29. മാസപ്പിറവി ദര്‍ശിച്ചാല്‍ അറിയിക്കണമെന്ന് വിവിധ ഖാസിമാര്‍ അറിയിപ്പ് നൽകി.