ശീതീകരിച്ച ചെമ്മീന്‍ ഉത്പന്നങ്ങളില്‍ വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോം വൈറസിന്റെ സാന്നിധ്യമാണു പരിശോധനയില്‍ കണ്ടെത്തിയത്
ജിദ്ദ: വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച ചെമ്മീന്‍ ഇറക്കുമതി സൗദി അറേബ്യ താത്ക്കാലികമായി നിര്‍ത്തിവച്ചു.
ശീതീകരിച്ച ചെമ്മീന്‍ ഉത്പന്നങ്ങളില്‍ വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോം വൈറസിന്റെ സാന്നിധ്യമാണു പരിശോധനയില്‍ കണ്ടെത്തിയത്.
ഇറക്കുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച ശേഷം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അഥോറിറ്റി ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.