Sunday, May 16, 2021
Home Newsfeed ഖത്തറിലെ സല്‍വാ റോഡില്‍ ഏഴോളം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു; അപകട കാരണം ട്രാഫിക് തിരക്ക്

ഖത്തറിലെ സല്‍വാ റോഡില്‍ ഏഴോളം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു; അപകട കാരണം ട്രാഫിക് തിരക്ക്

ദോഹ: ഖത്തറിലെ സല്‍വാ റോഡില്‍ ഇന്ന് രാവിലെ ഏഴോളം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടതായി ട്രാഫിക് വിഭാഗം ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. ഖത്തര്‍ ഡെക്കറേഷന്‍ ടണല്‍ ഭാഗത്ത് നിന്നും വരുന്ന ഫ്രെയ്‌ഡേയ് മാര്‍ക്കറ്റിലേക്ക് പോകുന്ന പ്രദേശത്ത് വെച്ചാണ് അപകടം സംഭവിച്ചത്. രാവിലത്തെ ട്രാഫിക് തിരക്കാണ് അപകട കാരണമെന്നാണ് പ്രാധമിക നിഗമനം. ട്രാഫിക് വിഭാഗത്തിലേയും ആഭ്യന്തര മന്ത്രാലത്തിലേയും ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.

Most Popular