ഫിലിപ്പീന്‍സിലെ ദമ്പതികളുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് സുഖ്‌വിന്ദറിനു നേരെ വെടിവയ്ക്കുകയായിരുന്നു. വെടിയൊച്ചയും ഭര്‍ത്താവിന്റെ അലര്‍ച്ചയും കേട്ട് ഓടിയെത്തിയ ഭാര്യയ്ക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. ദമ്പതികള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു
മനില: പഞ്ചാബ് സ്വദേശികളായ ദമ്പതികള്‍ ഫിലപ്പീന്‍സിലെ മനിലയില്‍ വെടിയേറ്റ് മരിച്ചു. സുഖ്‌വിന്ദര്‍ സിംഗ്, കിരണ്‍ദീപ് കൗര്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. ഫിലിപ്പീന്‍സിലെ ദമ്പതികളുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് സുഖ്‌വിന്ദറിനു നേരെ വെടിവയ്ക്കുകയായിരുന്നു. വെടിയൊച്ചയും ഭര്‍ത്താവിന്റെ അലര്‍ച്ചയും കേട്ട് ഓടിയെത്തിയ ഭാര്യയ്ക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. ദമ്പതികള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.

19 വര്‍ഷമായി ഫിലിപ്പീന്‍സില്‍ സാമ്പത്തിക സ്ഥാപനം നടത്തുകയായിരുന്നു സുഖ്‌വിന്ദര്‍ സിംഗ്. ആറ് മാസം മുമ്പാണ് കിരണ്‍ദീപ് മനിലയിലെത്തുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നു മരിച്ചവരുടെ കുടുംബം ആവശ്യപ്പെട്ടു. Timeshare Legal Complaints – CancelTimeShareGeek.com