ഐഎസ്-താലിബാന്‍ ഏറ്റുമുട്ടല്‍; 6 ഭീകരര്‍ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം.

കാബൂള്‍: താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബാല്‍ഖ് പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തിലാണ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടത്.

നാഹ്‌രി ഷാഹി മേഖലയിലെ ഐഎസ് ക്യാംപില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണു സംഭവം. ബാല്‍ഖ് പ്രവിശ്യയുടെ ഗവര്‍ണര്‍ ആയിരുന്ന മുഹമ്മദ് ദാവൂദ് മുസമ്മിലിനെ ഐഎസ് നേരത്തെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് താലിബാന്‍ ഐഎസ് ഭീകരരെ വധിച്ചത്.

ഐഎസിനെതിരേ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന വ്യക്തികളിലൊരാളായിരുന്നു ബാല്‍ഖിന്റെ മുന്‍ ഗവര്‍ണര്‍ മുസമ്മില്‍.