Saturday, July 24, 2021
Home News Kerala കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷൻ ഒഴിവാക്കരുത്: കാരണം ഇതാണ്

കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷൻ ഒഴിവാക്കരുത്: കാരണം ഇതാണ്

കൊറോണ വൈറസിൽനിന്നും രക്ഷ നേടാൻ കോവിഡ് വാക്സിൻ രണ്ടും ഡോസുകളും സ്വീകരിക്കണമെന്നാണ് മെഡിക്കൽ വിദഗ്‌ധർ ശുപാർശ ചെയ്യുന്നത്. വാക്സിൻ രണ്ടാം ഡോസ് എടുത്താൽ മാത്രമേ ഒരാൾക്ക് പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചുവെന്നു കണക്കാക്കാനാകൂ.

കോറോണ വൈറസില്‍ നിന്ന്​ രക്ഷ നേടാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ്​ വാക്​സിനേഷന്‍. ഏറ്റവും മികച്ച പ്രതിരോധം കൈവരാന്‍ നാം രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിക്കണം. ഇമ്യൂണോളജിസ്​റ്റുകള്‍ ഒന്നിലധികം ഡോസ്​ വാക്​സിന്‍ നല്‍കുന്നതിനെ ‘പ്രൈം ബൂസ്​റ്റിങ്​’ എന്നാണ്​ വിളിക്കുന്നത്​.

നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ഉണര്‍ത്താന്‍ എന്താണോ ആവശ്യമായത്, അതാണ് ആദ്യ ഡോസിലൂടെ നല്‍കുന്നത്‌​​. ഇതിനെ പ്രൈമിങ്​ എന്ന്​ വിളിക്കുന്നു. അത്യാവശ്യം സമയം ലഭിച്ച ശേഷം രോഗപ്രതിരോധ സംവിധാനം വീണ്ടും വെല്ലുവിളിക്കപ്പെടുന്നു. ആദ്യത്തെ ഡോസില്‍ ലഭിച്ച രോഗപ്രതിരോധ ശേഷി രണ്ടാംഡോസിലൂടെ വര്‍ധിക്കും

പ്രൈം-ബൂസ്റ്റിങ്​ വഴിയാണ്​ കോവിഡ് വാക്സിന്‍ അടക്കം മിക്കവയും പ്രതി​രോധ ശേഷി വര്‍ധിപ്പിക്കുന്നത്​. ചിലതിന് കൂടുതല്‍ ഡോസുകള്‍ ആവശ്യമാണ്. ഉദാഹരണത്തിന്​ ഫ്ലൂ വാക്​സിന്‍ എടുക്കുകയാണെങ്കില്‍ വൈറസിന്​ മാറ്റങ്ങള്‍ വരുന്നതിനാല്‍ കാലക്രമേണ പ്രതിരോധശേഷി ക്ഷയിച്ചേക്കാം, അതിനാല്‍ യഥാര്‍ഥ വാക്സിന്‍ നല്ല സംരക്ഷണം നല്‍കില്ല.

രണ്ടാമത്തെ ഡോസ് എടുക്കുന്നത് കോവിഡ്​ പ്രതിരോധം വര്‍ധിപ്പിക്കും എന്നതിന്​ ശക്തമായ തെളിവുകളുണ്ട്. ഇതൊക്കെയാണെങ്കിലും ബ്രിട്ടനില്‍ ആദ്യത്തെ ഡോസ് സ്വീകരിച്ച 40 പേരില്‍ ഒരാള്‍ രണ്ടാമത്തേത് ഡോസ്​ എടുക്കുന്നില്ല. അമേരിക്കയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ രണ്ടാമത്തെ ഡോസുകള്‍ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അങ്ങനെ ചെയ്യുമ്ബോള്‍, ഈ ആളുകള്‍ അവരുടെ ആരോഗ്യനിലയെയാണ്​ അപകടത്തിലാക്കുന്നത്​.

രണ്ട്​ ഡോസ്​ ഗുണകരം

കോവിഡ് 19 വാക്സിനുകള്‍ ഉപയോഗിച്ചുള്ള പ്രൈം ബൂസ്റ്റിങ്ങി​െന്‍റ ഗുണങ്ങള്‍ തുടക്കത്തില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തന്നെ കണ്ടു. നിലവില്‍ അംഗീകരിച്ച കോവിഡ് വാക്സിനുകളുടെ ആദ്യകാല പഠനങ്ങള്‍ ഒന്നോ രണ്ടോ വാക്സിന്‍ ഡോസുകള്‍ ലഭിച്ച ആളുകളുടെ രോഗപ്രതിരോധ പ്രതികരണങ്ങളെ താരതമ്യം ചെയ്തിരുന്നു. രണ്ടാമത്തെ ഡോസിന് ശേഷം ആളുകളില്‍ ഉയര്‍ന്ന അളവില്‍ ആന്‍റിബോഡികള്‍ ഉണ്ടെന്ന് ഫലങ്ങള്‍ കാണിച്ചു. ഇത് ഒന്നിലധികം ഡോസുകള്‍ എടുക്കുന്നത് വാക്സിന്‍ ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.

ഫൈസര്‍ / ബയോ‌ണ്‍ടെക് വാക്സി​െന്‍റ ആദ്യ ഡോസ് എടുത്താല്‍​ 12 ദിവസം 52% പ്രതിരോധം ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്​. രണ്ടാമത്തെ ഡോസിന് ശേഷം പ്രതിരോധം 95% ആയി ഉയര്‍ന്നു. ഓക്​സ്​ഫഡ്​- അസ്ട്രാസെനെക വാക്സിന്‍ ഉപയോഗിച്ച്‌, ആദ്യ ഡോസ് കഴിഞ്ഞ് 22 ദിവസം പ്രതിരോധം 76% ആയി കണക്കാക്കുന്നു. 12 ആഴ്ച കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നല്‍കിയപ്പോള്‍ പ്രതിരോധം 81% ആയി ഉയര്‍ന്നു.

കോറോണ വൈറസി​െന്‍റ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യം കൂടിയായതിനാല്‍ വാക്​സിന്‍ രണ്ടാം ഡോസ്​ എടുക്കുന്നത്​ അത്യാവശ്യമാണ്​. അതി വ്യാപന ശേഷിയുള്ള ഇത്തരം വൈറസ്​ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ വാക്​സിനേഷന്‍ തന്നെയാണ്​ രക്ഷ.

Most Popular