Saturday, July 24, 2021
Home News Kerala ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം: അ​ഡ്​​മി​നി​സ്​​ട്രേ​റ്റര്‍ക്കെതിരെ നി​യ​മ​സ​ഭയില്‍ പ്ര​മേ​യം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം: അ​ഡ്​​മി​നി​സ്​​ട്രേ​റ്റര്‍ക്കെതിരെ നി​യ​മ​സ​ഭയില്‍ പ്ര​മേ​യം

തിരുവനന്തപുരം:ലക്ഷദ്വീപിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള നിയമ സഭയിൽ പ്രമേയം. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ചും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമര്ശനമുയർത്തിയുമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും ദ്വീപിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും ദ്വീപ് വാസികളുടെ ഉപജീവന മാര്‍ഗം തകര്‍ക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ ദ്വീപില്‍ നടപ്പാക്കുകയാണെന്നും, ദ്വീപ് ജനതയുടെ ജീവിതം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പ്രത്യേക പ്രമേയത്തില്‍ പറയുന്നു.

ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. കേന്ദ്രത്തിന്റെ താല്‍പര്യങ്ങള്‍ ഉദ്യോഗസ്ഥനിലൂടെ നടപ്പാക്കുന്നു. രണ്ട് കുട്ടികളില്‍ അധികം ഉള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്നത് കേട്ടു കേള്‍വി ഇല്ലാത്ത പരാമര്‍ശമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപില്‍ നടക്കുന്നത് കോളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. ലക്ഷദ്വീപിന്റെ ഭാവി ഇരുള്‍ അടഞ്ഞു പോകും വിധം ഉള്ള പരിഷ്‌ക്കാരങ്ങളാണ് നടക്കുന്നതെന്നും സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണശാലയാണ് ദ്വീപെന്ന് പ്രമേയം കുറ്റപ്പെടുത്തി. അഡ്മിനിസ്‌ട്രേറ്ററെ നീക്കണം എന്ന് പ്രമേയം ആവശ്യപ്പെടുന്നു. പ്രമേയം ഐക്യകണ്‌ഠേന പാസാക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Most Popular