Monday, June 14, 2021
Home Newsfeed ചില ബാങ്ക് എടിഎമ്മുകളും ഉരീദു സെല്‍ഫ് സര്‍വീസ് മെഷീനുകളും പുതിയ ബാങ്ക് നോട്ട് സ്വീകരിച്ചു തുടങ്ങി

ചില ബാങ്ക് എടിഎമ്മുകളും ഉരീദു സെല്‍ഫ് സര്‍വീസ് മെഷീനുകളും പുതിയ ബാങ്ക് നോട്ട് സ്വീകരിച്ചു തുടങ്ങി

ദോഹ: ബാങ്കുകള്‍ക്ക് പുറമേ ചില ഉരീദു സെല്‍ഫ് സര്‍വീസ് മെഷീനുകളും ഖത്തറിലെ പുതിയ ബാങ്ക് നോട്ടുകള്‍ സ്വീകരിച്ചു തുടങ്ങി. ഖത്തര്‍ നാഷനല്‍ ബാങ്ക്, ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, കൊമേഴ്‌സ്യല്‍ ബാങ്ക് എന്നിവയുടെ എടിഎം ഡെപ്പോസിറ്റ് മെഷീനുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പുതിയ ബാങ്ക് നോട്ടുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. അതിനു പുറമേയാണ് ഉരീദുവിന്റെ ഏതാനും സെല്‍ഫ് സര്‍വീസ് മെഷീനുകളിലും പുതിയ ബാങ്ക് നോട്ടുകള്‍ സ്വീകരിക്കുന്നത്.

താഴെ പറയുന്ന സെല്‍ഫ് സല്‍വീസ് മെഷീനുകളില്‍ ഖത്തറിന്റെ പുതിയ ബാങ്ക് നോട്ട് സ്വീകരിക്കുമെന്ന് ഉരീദു അറിയിച്ചു.
ഹമദ് മെഡിക്കല്‍
ദുഖാന്‍
ലുലു ബര്‍വ
മാള്‍ ഓഫ് ഖത്തര്‍
ഡിഎഫ്‌സി
ദി പേള്‍ ഖത്തര്‍
ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്-കര്‍ത്തിയാത്ത്
അല്‍നൂര്‍ പെട്രോള്‍ സ്‌റ്റേഷന്‍
തേബ പെട്രോള്‍ സ്‌റ്റേഷന്‍
അല്‍സലാം പെട്രോള്‍ സ്‌റ്റേഷന്‍- ഇന്‍ഡസ്ട്രിയല്‍ ഏരിയ
അബൂ നഖ്‌ല പെട്രോള്‍ സ്‌റ്റേഷന്‍- സല്‍വ റോഡ്
സുബാറ പെട്രോള്‍ സ്‌റ്റേഷന്‍
മൊബൈല്‍ മണി ട്രക്ക് 1
മൊബൈല്‍ മണി ട്രക്ക് 2

2020 ഡിസംബര്‍ 18ന് ഖത്തറില്‍ പുതിയ ബാങ്ക് നോട്ടുകള്‍ പ്രചാരത്തില്‍ വന്നെങ്കിലും എടിഎം മെഷീനുകള്‍ പുതിയ കറന്‍സി സ്വീകരിച്ചിരുന്നില്ല. ഇത് ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. മെഷീനുകള്‍ക്ക് പകരം പണം നിക്ഷേപിക്കാന്‍ ആളുകള്‍ ബാങ്കില്‍ എത്തുന്നത് പല ശാഖകളിലും തിരക്ക് സൃഷ്ടിച്ചിരുന്നു.
ALSO WATCH

Most Popular