ദോഹ : സൂഖ് വാഖിഫിലെ ഷോപ്പുകളും ഡൈനിംഗ് ഏരിയകളും അടുത്ത മാസം മുതൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഫിഫ ടൂർണമെന്റ് ആഘോഷിക്കാൻ യൂണിഫോമുകൾ തൊട്ട് മെനുവിൽ വരെ മാറ്റം വരുത്തുന്നുണ്ട് വിവോധങ്ങളായ കടകൾ. നിരവധി റസ്റ്റോറന്റ് മാനേജർമാരും ഉടമകളും തങ്ങളുടെ സാധനങ്ങളുടെയും തൊഴിലാളികളുടെയും അളവ് വർദ്ധിപ്പിച്ച് ലോകകപ്പ് അതിഥികളെ സ്വീകരിക്കാനുള്ള സന്നദ്ധത സ്ഥിരീകരിച്ചു.