Sunday, September 19, 2021
Home Newsfeed ട്വന്റി20 ലോക കപ്പ്; ടീം ഇന്ത്യയില്‍ ആരൊക്കെ?

ട്വന്റി20 ലോക കപ്പ്; ടീം ഇന്ത്യയില്‍ ആരൊക്കെ?

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍, മുതിര്‍ന്ന താരം ശിഖര്‍ ധവാന്‍, സ്പിന്നര്‍മാരായ ചാഹല്‍, കുല്‍ദീപ് യാദവര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചിട്ടില്ല.

നാല് ബാറ്റ്സ്മാന്മാര്‍, രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍, രണ്ട് ഓള്‍റൗണ്ടര്‍മാര്‍, മൂന്ന് പേസ് ബൗളര്‍മാര്‍, നാല് സ്പിന്നര്‍മാര്‍ എന്നിങ്ങനെയാണ് ടീമില്‍ ഇടംപിടിച്ചിട്ടുള്ളത്. ഒരു ബാറ്റ്സ്മാന്‍, ഒരു ഓള്‍റൗണ്ടര്‍, ഒരു പേസ് ബൗളര്‍ എന്നിങ്ങനെ മൂന്നുപേരെ റിസര്‍വ് താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഉപദേശകനായി ടീമിനൊപ്പം യുഎഇയിലേക്ക് പറക്കും.

ഇന്ത്യന്‍ ടീം:
വിരാട് കോഹ്ലി(നായകന്‍), രോഹിത് ശര്‍മ(ഉപനായകന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി.

റിസര്‍വ് താരങ്ങള്‍: ശ്രേയസ് അയ്യര്‍, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍.

ഒക്ടോബര്‍ 17നാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. നവംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ യുഎഇയിലും ഒമാനിലുമായാണ് നടക്കുന്നത്.

Most Popular