Wednesday, September 22, 2021
Home News International താലിബാന്‍ കാബൂള്‍ വളഞ്ഞു; അധികാര കൈമാറ്റത്തിന് ചര്‍ച്ച പുരോഗമിക്കുന്നു

താലിബാന്‍ കാബൂള്‍ വളഞ്ഞു; അധികാര കൈമാറ്റത്തിന് ചര്‍ച്ച പുരോഗമിക്കുന്നു

കാബൂള്‍: സമാധാനപരമായ അധികാര കൈമാറ്റത്തിന് താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെയോടെ താലിബാന്‍ പട അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ വളഞ്ഞിരുന്നു. ഇനിയും പിടിച്ചുനില്‍ക്കുക സാധ്യമല്ലെന്ന് വ്യക്തമായതോടെയാണ് അഷ്‌റഫ ഗനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അനുരഞ്ജനത്തിന്റെ വഴി തേടിയത്.

ചര്‍ച്ച നടക്കുന്ന വേളയില്‍ അക്രമിക്കില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്രമം പാടില്ലെന്നും കാബൂള്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിത പാതയൊരുക്കുണമെന്നും പോരാളികള്‍ക്ക് നിര്‍ദേശം നല്‍കിയതായി താലിബാന്‍ അറിയിച്ചു.
TALIBAN FIGHTERSഅധികാര കൈമാറ്റം പൂര്‍ത്തിയാവുന്നതുവരെ കാബൂളിന്റെ സുരക്ഷ അഫ്ഗാന്‍ സര്‍ക്കാരിന്റെ കൈയിലാണെന്ന് താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തു. കാബൂളില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ചര്‍ച്ച നടക്കുന്നതായി അഫ്ഗാന്‍ സര്‍ക്കാരും അറിയിച്ചു.

എംബസി ഒഴിപ്പിക്കല്‍ പ്രക്രിയ തടസ്സപ്പെടുത്താതിരിക്കുന്നേടത്തോളം താലിബിനെതിരേ സൈനിക ഇടപെടല്‍ നടത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ALSO WATCH

Most Popular