Monday, September 26, 2022
HomeNewsടെന്നീസ് രാജ്ഞി സെറീന വില്യംസ് വിരമിച്ചു

ടെന്നീസ് രാജ്ഞി സെറീന വില്യംസ് വിരമിച്ചു

ഇതിഹാസ താരം സെറീന വില്യംസ് ടെന്നീസില്‍ നിന്നും വിരമിച്ചു. യുഎസ് ഓപ്പണിന്റെ മൂന്നാം റൌണ്ടില്‍ കാലിടറിയായിരുന്നു 23 ഗ്രാന്‍സ്ലാമുകള്‍ നേടിയ ടെന്നീസ് രാജ്ഞിയുടെ പടിയിറക്കം. ഓസ്‌ട്രേലിയയുടെ അജില ടോംലിയാനോവിച്ചിനോട് മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ തോല്‍വി. സ്‌കോര്‍: 7-5, 6-7, 6-1.

23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന നേട്ടവുമായി വനിതാ ടെന്നീസ് കോര്‍ട്ട് അടക്കിവാണിരുന്ന സെറീന പരുക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2017-ലെ ഓസ്ട്രേലിയന്‍ ഓപ്പണിലായിരുന്നു സെറീനയുടെ അവസാന ഗ്രാന്‍ഡ് സ്ലാം നേട്ടം.

14 ഡബിള്‍സ്, 2 മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും ഈ അമേരിക്കന്‍ ഇതിഹാസത്തിന്റെ കിരീടക്കണക്കില്‍ ഉള്‍പ്പെടുന്നു.24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിലേക്ക് ഒരു കിരീടം കൂടി വേണ്ടിയിരുന്ന താരത്തിന് ആ നേട്ടം സ്വന്തമാക്കാൻ സാധിചില്ലെന്ന നിരാശയോടെയാണ് പടിയിറങ്ങുന്നത്.

Most Popular