Sunday, November 27, 2022
HomeGulfആഗോളമാധ്യമ സമ്മേളനം ഇന്ന് അബുദാബിയിൽ സമാപിക്കും

ആഗോളമാധ്യമ സമ്മേളനം ഇന്ന് അബുദാബിയിൽ സമാപിക്കും

അബുദാബി: 3 ദിവസത്തോളമായി അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ചു നടക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസ് 2022 ന് ഇന്ന് അബുദാബിയിൽ സമാപനമാകും. ഡിജിറ്റൽ യുഗത്തിൽ മാധ്യമങ്ങളുടെ ഭാവിയും വെല്ലുവിളികളുമാണ് ത്രിദിന ആഗോളമാധ്യമ സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 100 കണക്കിന് മാധ്യമ പ്രൊഫഷണലുകളും മേധാവികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജേർണലിസം, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവക്ക് പ്രത്യേക സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായിരുന്നു.

Most Popular