Friday, June 25, 2021
Home News National ചെടി പിഴുത് കളഞ്ഞു; പന്ത്രണ്ട്കാരിയെ അയല്‍വാസി തീ കൊളുത്തി

ചെടി പിഴുത് കളഞ്ഞു; പന്ത്രണ്ട്കാരിയെ അയല്‍വാസി തീ കൊളുത്തി

ബെഗുസാരയ്: ബിഹാറിലെ ബെഗുസാരയ് ജില്ലയിലെ ശിവരാന ഗ്രാമത്തില്‍ കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന് 12കാരിയെ ക്രൂരമായി മര്‍ദിച്ച ശേഷം തീ കൊളുത്തി. കുട്ടിയുടെ അയല്‍വാസിയായ സിക്കന്തറാണ് ഈ ക്രൂര കൃത്യം ചെയ്തത്. ഇയാളുടെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ചെടി പിഴുതുകളയുകയായിരുന്നു. ഇത് കണ്ട സിക്കന്തറും ഭാര്യയും ഇയാളുടെ മകളും ചേര്‍ന്ന് 12 കാരിയെ ക്രൂരമായി മര്‍ദിച്ചു.

തുടര്‍ന്ന് മണ്ണണ്ണയൊഴിച്ച തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ സിക്കന്തറിനെതിരെ പൊലീസ് കേസെടുത്തു. സിക്കന്തറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

Most Popular