Thursday, June 17, 2021
Home News Kerala രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റു

രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റു

17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ര്‍ അ​ണി​നി​ര​ന്ന ന​വ​കേ​ര​ള ഗീ​താ​ഞ്ജ​ലി​യു​മാ​യാ​ണ് ച​ട​ങ്ങി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും നേ​രി​ട്ട് ക​ണ്ട​ശേ​ഷ​മാ​ണ് പി​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്.
റോ​ഷി അ​ഗ​സ്റ്റി​ന്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി എ​ന്നി​വ​ര്‍ ദൈ​വ​നാ​മ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. പി​ണ​റാ​യി അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഗൗ​ര​വം പ്ര​തി​ജ്ഞ​ചെ​യ്തു. തുടര്‍ന്ന് രാജ്ഭവനിലെ ചായസല്‍ക്കാരം കഴിഞ്ഞ് സെക്രട്ടേറിയറ്റില്‍ നിര്‍ണായക മന്ത്രിസഭാ യോഗം ചേരും.

മന്ത്രിമാരിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത് കെ. രാജൻ, അവസാനം വീണാ ജോർജ്.

സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ ക്രമത്തിൽ

കെ. രാജൻ

റോഷി അഗസ്റ്റിന്‍

കെ. കൃഷ്ണന്‍കുട്ടി

എ.കെ. ശശീന്ദ്രന്‍

അഹമ്മദ് ദേവര്‍കോവില്‍

ആന്റണി രാജു

വി. അബ്ദുറഹിമാന്‍

ജി.ആര്‍. അനില്‍

കെ.എന്‍. ബാലഗോപാല്‍

ആര്‍. ബിന്ദു

ജെ. ചിഞ്ചുറാണി

എം.വി. ഗോവിന്ദന്‍

പി.എ. മുഹമ്മദ് റിയാസ്

പി. പ്രസാദ്

കെ. രാധാകൃഷ്ണന്‍

പി. രാജീവ്

സജി ചെറിയാന്‍

വി. ശിവന്‍കുട്ടി

വി.എന്‍. വാസവന്‍

വീണാ ജോര്‍ജ്‌

Most Popular