ലോകത്തിലെ ഏറ്റവും ആഴത്തില്‍ ജീവിക്കുന്ന അദ്ഭുതമത്സ്യം..!

സഫിക് സമുദ്രത്തില്‍ ജപ്പാനു ചുറ്റുമുള്ള വന്‍ ഗര്‍ത്തങ്ങളില്‍ ശസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തിയ ഒരു മത്സ്യം ഗവേഷകരെ അദ്ഭുതപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന് 8,849 മീറ്റര്‍ ആണ് ഉയരം. ആ കൊടുമുടിയെപ്പോലും മുക്കാന്‍ താഴ്ചയുള്ള ആഴങ്ങളില്‍ ജീവിക്കുന്ന മത്സ്യത്തെ കണ്ടെത്തിയത് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ്.

പസഫിക് സമുദ്രത്തിലെ 7,300 മുതല്‍ 9,300 വരെ ആഴമുള്ള ഇസുഓഗസാവര, റ്യൂക്കു എന്നീ ഗര്‍ത്തങ്ങളിലാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള സംഘം ഗവേഷണങ്ങള്‍ നടത്തിയത്. വിവിധോദ്യേശ പരീക്ഷണങ്ങള്‍ പത്തു വര്‍ഷത്തോളം നീണ്ടുനിന്നു. ഇതിനിടയിലാണ് മത്സ്യവര്‍ഗത്തിന്റെ കണ്ടെത്തല്‍. ‘സ്‌നെയില്‍ഫിഷ്’ എന്ന വിഭാഗത്തില്‍പ്പെടുന്ന മത്സ്യമാണിതെന്ന് ഗവേഷകര്‍ പറഞ്ഞു. സ്യൂഡോലിപാരിസ് എന്ന ജനുസില്‍ ഉള്‍പ്പെടുന്ന മത്സ്യമാണിത്. കടലൊച്ചുകള്‍ എന്നും ഇവ സാധാരണയായി അറിയപ്പെടുന്നു.

ഇസുഒഗസവാര, റ്യൂക്യു എന്നീ ഗര്‍ത്തങ്ങളില്‍ പര്യവേഷണത്തിനെത്തിയ ഡിഎസ്എസ്‌വി പ്രഷര്‍ ഡ്രോപ്പ് കപ്പലില്‍ സ്ഥാപിച്ച കാമറയിലാണ് അദ്ഭുതമത്സ്യങ്ങളുടെ ചിത്രങ്ങള്‍ പതിഞ്ഞത്. ഇത്രയും ആഴത്തില്‍ ഒരു ജീവനെ കണ്ടെത്തുന്നത് ലോകത്തില്‍ ആദ്യമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ആഴങ്ങളില്‍ ഇവ എങ്ങനെ ജീവിക്കുന്നു എന്നത് അദ്ഭുതമാണ്. ആഴങ്ങളില്‍ ജീവിക്കുന്ന മത്സ്യവുമായി ബന്ധപ്പെട്ട പഠനത്തിന് പതിനഞ്ചു വര്‍ഷത്തോളമെടുത്തെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

കടല്‍പ്പായലും ചെറിയ ജീവികളെയും ഭക്ഷണമാക്കുന്ന സ്‌നെയില്‍ഫിഷ് വര്‍ഗത്തെ ആര്‍ട്ടിക് മുതല്‍ അന്റാര്‍ട്ടിക് വരെയുള്ള സമുദ്രങ്ങളിലാണു സാധാരണയായി കാണാറുള്ളത്.