എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്‌സിയില്‍ ഭാര്യാവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു
കണ്ണൂര്‍: കണ്ണൂരില്‍ ഗള്‍ഫില്‍നിന്നെത്തിയ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. മുഹമ്മദ് ബഷീര്‍ (24) എന്ന യുവാവിനാണു മര്‍ദനമേറ്റത്. ഇയാളുടെ പരാതിയില്‍ അഖില്‍, ബിജു എന്നിവര്‍ക്കെതിരെയും ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി പാലക്കോടാണു സംഭവം.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്‌സി കാറില്‍ പാലക്കോടുള്ള ഭാര്യാവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ബഷീര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പ്രതികളെത്തിയര്‍ അവരുടെ കാറിലേക്കു പരാതിക്കാരനെ പിടിച്ചുകയറ്റുകയും കോറോം കൊക്കോട്ടെത്തിയപ്പോള്‍ മര്‍ദ്ദിക്കുകയുമായിരുന്നു. പണം തിരിച്ചു നല്‍കാത്തതിലുള്ള വിരോധമാണ് മര്‍ദനത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.