തീപ്പൊരി ബെന്നി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ര്‍ജുന്‍ അശോകന്‍, മിന്നല്‍ മുരളി ഫെയിം ഫെമിനാ ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോജി തോമസ്, രാജേഷ് മോഹന്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണു മറ്റു പ്രമുഖ താരങ്ങള്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ് നിര്‍വഹിക്കുന്നു.

വന്‍വിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും വെളളിമൂങ്ങയുടെ സഹസംവിധായകനായ രാജേഷ് മോഹനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീപ്പൊരി ബെന്നി.

ഒരു കര്‍ഷക ഗ്രാമത്തില്‍ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള വട്ടക്കുട്ടയില്‍ ചേട്ടായിയുടെയും രാഷ്ട്രീയത്തെ വെറുക്കുന്ന മകന്‍ തീപ്പൊരി രാഷ്ടീയ നേതാവിന്റെയും മകന്‍ ബെന്നിയുടെയും ജീവിതസന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി, കുടുംബ പശ്ചാത്തലത്തില്‍ ദൃശ്യവത്ക്കരിക്കുന്ന ചിത്രമാണ് തീപ്പൊരി ബെന്നി.