Monday, December 5, 2022
HomeGulfഖത്തർ ലോകകപ്പിലെ ഇന്നത്തെ മത്സരങ്ങൾ

ഖത്തർ ലോകകപ്പിലെ ഇന്നത്തെ മത്സരങ്ങൾ

ദോഹ : ഇന്ന് ആദ്യമായി നടക്കുക ഗ്രൂപ്പ് ബി യിലെ വെയിൽസ്‌ – ഇറാൻ മത്സരം. ഖത്തർ സമയം 1 മണിക്ക് (ഇന്ത്യൻ സമയം 3.30) അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം. ഖത്തർ സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം 6.30) അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചാണ് ഗ്രൂപ്പ് എ യിലെ ഖത്തർ – സെനഗൽ പോരാട്ടം. ഗ്രൂപ്പ് എ നെതർലൻഡ്‌സ്‌ – ഇക്വഡോർ മത്സരം ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഖത്തർ സമയം 7 മണിക്ക് (ഇന്ത്യൻ സമയം 9.30) നടക്കും. ഖത്തർ സമയം രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം 12.30) ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന ഗ്രൂപ്പ് ബി യിലെ ഇംഗ്ലണ്ട് – യുഎസ്‌എ പോരാട്ടമാണ് ഇന്നത്തെ അവസാന മത്സരം.

Most Popular