ഖത്തർ ലോകകപ്പിലെ ഇന്നത്തെ മത്സരങ്ങൾ

ദോഹ : ദോഹ : ഇന്ന് ആദ്യമായി നടക്കുക ഗ്രൂപ്പ് ജി യിലെ കാമറൂൺ – സെർബിയ മത്സരം. ഖത്തർ സമയം 1 മണിക്ക് അൽ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം. ഖത്തർ സമയം വൈകീട്ട് 4 മണിക്ക് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് ഗ്രൂപ്പ് എച്ചിലെ സൗത്ത് കൊറിയ – ഘാന പോരാട്ടം. ഗ്രൂപ്പ് ജി ബ്രസീൽ – സ്വിറ്റ്സർലൻഡ് മത്സരം 974 സ്റ്റേഡിയത്തിൽ ഖത്തർ സമയം 7 മണിക്ക് നടക്കും. ഖത്തർ സമയം രാത്രി 10 മണിക്ക് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന ഗ്രൂപ്പ് എച്ചിലെ പോർച്ചുഗൽ – ഉറുഗ്വായ് പോരാട്ടമാണ് ഇന്നത്തെ അവസാന മത്സരം.