Tuesday, December 6, 2022
HomeGulfഖത്തർ ലോകകപ്പിലെ ഇന്നത്തെ മത്സരങ്ങൾ അറിയാം

ഖത്തർ ലോകകപ്പിലെ ഇന്നത്തെ മത്സരങ്ങൾ അറിയാം

ദോഹ : ഇന്ന് ആദ്യമായി നടക്കുക ഗ്രൂപ്പ് എഫ് മൊറോക്കോ-ക്രോയേഷ്യ മത്സരം. ഖത്തർ സമയം 1 മണിക്ക് (ഇന്ത്യൻ സമയം 3.30) അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം. ഖത്തർ സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം 6.30) ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഗ്രൂപ്പ് ഇ ജർമനി- ജപ്പാൻ പോരാട്ടം. ഗ്രൂപ്പ് ഇ സ്പെയിൻ-കോസ്റ്ററിക മത്സരം അൽ തുമാമ സ്റ്റേഡിയത്തിൽ ഖത്തർ സമയം 7 മണിക്ക് (ഇന്ത്യൻ സമയം 9.30) നടക്കും. ഖത്തർ സമയം രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം 12.30) അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന ഗ്രൂപ്പ് എഫ് ബെൽജിയം-കാനഡ പോരാട്ടമാണ് ഇന്നത്തെ അവസാന മത്സരം.

Most Popular