Saturday, June 25, 2022
HomeNewsfeedഗതാഗത സുരക്ഷാ മുന്നറിയിപ്പുമായി അബുദാബി പോലീസ്

ഗതാഗത സുരക്ഷാ മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: അബുദാബിയില്‍ ഗതാഗത സുരക്ഷാ മുന്നറിയിപ്പുമായി പോലീസ്. അതിവേഗവും അശ്രദ്ധമായി വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും . 2021 ആദ്യപകുതിയില്‍ അതിവേഗത്തില്‍ വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചതിന് 19,327 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

പൊടിക്കാറ്റ്, മഴ, മൂടല്‍മഞ്ഞ് മുതലായവയുള്ള അന്തരീക്ഷത്തില്‍ അമിതവേഗവും അശ്രദ്ധമായ മറികടക്കലും വലിയ അപകടങ്ങള്‍ക്ക് കാരണമാവും. സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിച്ച്‌ സുരക്ഷിതമായ ഡ്രൈവിങ് പിന്തുടരാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് അധികൃതർ അറിയിച്ചു.

Most Popular