Thursday, December 8, 2022
HomeGulfഅനധികൃത സ്ട്രീറ്റ് റേസിങ് : ഖത്തറിൽ രണ്ടുപേർ അറസ്റ്റിൽ

അനധികൃത സ്ട്രീറ്റ് റേസിങ് : ഖത്തറിൽ രണ്ടുപേർ അറസ്റ്റിൽ

ദോഹ: ദോഹ റോഡിൽ റേസിങ്ങിനിടെ പിടികൂടിയ രണ്ട് വാഹനങ്ങളുടെ ഡ്രൈവർമാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അൽ മജ്ദ് റോഡിലാണ് രണ്ട് ഡ്രൈവർമാർ മത്സരിക്കുന്നതായി കാണിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതുപ്രകാരം അധികാരികൾ ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമലംഘനം സംബന്ധിച്ച് നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ട്രാഫിക് വകുപ്പ് പൊതുജനങ്ങലെ ഉണർത്തുകയും ചെയ്തു.

Most Popular