രണ്ട് സിംഹങ്ങള്‍ യുവാവിനു മേല്‍ ചാടിവീണു; പിന്നെ സംഭവിച്ചത്… വീഡിയോ കാണാം

മൃഗങ്ങളെ വളര്‍ത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും വൈദഗ്ധ്യമുള്ള യുവാവ് സിംഹങ്ങളുമായി വിനോദത്തിലേര്‍പ്പെടുന്നതാണ് വീഡിയോയിലുള്ളത്. സിംഹങ്ങളുമായി കളിക്കുമ്പോള്‍ സംഭവിച്ച ചില കാഴ്ചകളാണ് ആരെയും ഭയപ്പെടുത്തുന്നത്

വീഡിയോ കണ്ടാല്‍ ആരും ഒന്നു പേടിക്കും. പാക്കിസ്ഥാനില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വന്‍ തരംഗമായി. മൃഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും ആഘോഷിക്കാനം ലക്ഷക്കണക്കിന് ആളുകളുണ്ട്. ഇതിനായി പ്രത്യേക പ്ലാറ്റ്‌ഫോമുകളുമുണ്ട്. സിംഹത്തിന്റെ അപകടകരമായ ആക്രമണം എന്ന തലക്കെട്ടില്‍ പങ്കുവച്ച വീഡിയോ പതിനായിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. പാക്കിസ്ഥാനില്‍ നിന്നുള്ള യുവാവ് സിംഹങ്ങളുമായുള്ള ഞെട്ടിക്കുന്ന വീഡിയോകള്‍ ഇതിനു മുമ്പും പങ്കുവച്ചിട്ടുണ്ട്.

മൃഗങ്ങളെ വളര്‍ത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും വൈദഗ്ധ്യമുള്ള യുവാവ് സിംഹങ്ങളുമായി വിനോദത്തിലേര്‍പ്പെടുന്നതാണ് വീഡിയോയിലുള്ളത്. സിംഹങ്ങളുമായി കളിക്കുമ്പോള്‍ സംഭവിച്ച ചില കാഴ്ചകളാണ് ആരെയും ഭയപ്പെടുത്തുന്നത്.

കോപാകുലരായ സിംഹങ്ങളിലൊരെണ്ണം യുവാവിനു നേരെ ചാടിക്കയറുന്നതാണ് വീഡിയോ. സിംഹത്തില്‍ നിന്ന് ഒഴിയാന്‍ ഒരു മേശയ്ക്കു ചുറ്റും ഓടുന്ന യുവാവിനെ മേശയുടെ അടിയിലൂടെ പാഞ്ഞെത്തുന്ന സിംഹം വീഴിക്കുന്നു. വീണുപോയ യുവാവിനെ സിംഹം ആക്രമിക്കാന്‍ തുടങ്ങുന്നു. തൊട്ടടുത്തുതന്നെ രണ്ടാമത്തെ സിംഹവും നിലയുറപ്പിച്ചിട്ടുണ്ട്. പെട്ടെന്ന് ഒരാള്‍ ഓടിയെത്തുകയും യുവാവിനെ രക്ഷപ്പെടുത്തുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.