Tuesday, May 18, 2021
Home Newsfeed ഐപിഎല്ലിന് കോവിഡ് ഭീഷണി; കൊല്‍ക്കത്തയ്ക്ക് പിന്നാലെ ചെന്നൈ ടീമിലും രോഗം

ഐപിഎല്ലിന് കോവിഡ് ഭീഷണി; കൊല്‍ക്കത്തയ്ക്ക് പിന്നാലെ ചെന്നൈ ടീമിലും രോഗം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും കോവിഡ് ഭീഷണി. ചെന്നൈ സംഘത്തിലെ രണ്ടുപേര്‍ക്കാണ് രോഗം കണ്ടെത്തിയത്. എന്നാല്‍, കളിക്കാര്‍ക്ക് ആര്‍ക്കും കോവിഡില്ല. ന്യൂഡല്‍ഹിയില്‍ ടീം ബസിന്റെ ക്ലീനര്‍ക്കും പോസിറ്റീവായി. തിങ്കളാഴ്ച മൂന്ന് പേര്‍ക്ക് പോസിറ്റീവായതോടെ ഇവരെയെല്ലാം സംഘത്തില്‍നിന്നു മാറ്റി. തിങ്കളാഴ്ചത്തെ പരിശീലനവും ടീം റദ്ദാക്കി.

ടീമുകളെയെല്ലാം ബയോ ബബിള്‍ സുരക്ഷയില്‍ പാര്‍പ്പിച്ചിട്ടും കോവിഡ് പിടികൂടിയത് ഐപിഎല്ലിനു ഭീഷണിയായിരിക്കുകയാണ്. കൊല്‍ക്കത്ത ടീമില്‍ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിങ്കളാഴ്ച നടക്കാനിരുന്ന കൊല്‍ക്കത്ത ബാംഗ്ലൂര്‍ മത്സരം മാറ്റിവച്ചു. ചെന്നൈ സംഘം ഇന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ക്കു പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്.

തുടര്‍ന്ന് താരങ്ങളോടെല്ലാം ഐസൊലേഷനില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതായി ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മറ്റു ടീമുകളിലും വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ ടൂര്‍ണമെന്റിനെ തന്നെ ബാധിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

 

Most Popular