കേരളത്തിൽ നരബലി, തിരുവല്ലയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു

പത്തനംതിട്ട : തിരുവല്ലയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു. നരബലിയാണെന്നാണ് പ്രാഥമിക നിഗമനം. കടവന്ത്ര സ്വദേശി പത്മം (52), കാലടി സ്വദേശി റോസിലി (50) എന്നിവരാണ് കൊല്ലപ്പെട്ടത്. എറണാംകുളത്ത് സ്ഥിതി ചെയ്യുന്ന ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്കായി പെരുമ്പാവൂരുള്ള ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ കടത്തി കൊണ്ടു പോവുകയും നരബലി ചെയ്‌തെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു.

ലോട്ടറി വില്പനക്കാരാണ് കൊല്ലപ്പെട്ട സ്ത്രീകൾ എന്നാണ് വിവരം. കഴുത്തറുത്ത കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളായി കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ കടവന്ത്ര പോലീസും തിരുവല്ല പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു.