Tuesday, April 13, 2021
Home Newsfeed അജ്മാനില്‍ നെഗറ്റീവ് പിസിആര്‍ ഫലമുണ്ടെങ്കില്‍ കാര്‍ ടെസ്റ്റിങ്ങ് സെന്ററിലേക്ക് പ്രവേശിക്കാം

അജ്മാനില്‍ നെഗറ്റീവ് പിസിആര്‍ ഫലമുണ്ടെങ്കില്‍ കാര്‍ ടെസ്റ്റിങ്ങ് സെന്ററിലേക്ക് പ്രവേശിക്കാം

അജ്മാന്‍: കാര്‍ ടെസ്റ്റിങ്ങ് സെന്ററിലേക്ക് പ്രവേശിക്കാന്‍ നെഗറ്റീവ് കോവിഡ്-19 പിസിആര്‍ പരിശോധനഫലം നിര്‍ബന്ധമാണെന്ന് യുഎഇയിലെ മറ്റൊരു സര്‍ക്കാര്‍ വകുപ്പ് പ്രഖ്യാപിച്ചു.

സ്പീഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സെന്ററിലെ കസ്റ്റമര്‍ ഹാപ്പിനെസ് ഹാളില്‍ നെഗറ്റീവ് പിസിആര്‍ പരിശോധന ഫലം ഉള്ളവര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ കഴിയൂ എന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 72 മണിക്കൂര്‍ സാധുതയുള്ള പരിശോധനയാണ് നടത്തേണ്ടത്. ഇന്നലെ മുതല്‍ ആ നിബന്ധന പ്രാബല്യത്തില്‍ വന്നു. പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത ഉപഭോക്താക്കളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രവേശന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരു വാക്‌സിന്‍ കാര്‍ഡോ പരിശോധന ഫലങ്ങളോ ഹാജരാക്കേണ്ടതാണ്.

നേരത്തെ ദുബൈയിലെയും ഷാര്‍ജയിലെയും പോലീസ് സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ താമസക്കാര്‍ക്ക് നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലങ്ങള്‍ ആവശ്യമാണ്. റാസ് അല്‍ ഖൈമയിലെ സാമ്പത്തിക വകുപ്പിലും ഈ നിബന്ധന പ്രാബല്യത്തില്‍ ഉണ്ട്.

 

Most Popular