Thursday, December 8, 2022
HomeGulfയുഎഇയിൽ നിന്ന് ഒമാനിലെത്താൻ ഇനി വെറും 47 മിനിറ്റ്, റെയിൽവേ സ്ഥാപിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ...

യുഎഇയിൽ നിന്ന് ഒമാനിലെത്താൻ ഇനി വെറും 47 മിനിറ്റ്, റെയിൽവേ സ്ഥാപിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായി

 

യുഎഇ: യുഎഇയും ഒമാനും തമ്മിൽ ഒപ്പുവെച്ച സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാ സമയം 47 മിനിറ്റായി ചുരുക്കുന്ന ഒരു റെയിൽവേ ശൃംഖല സ്ഥാപിക്കാൻ തീരുമാനം ആയി. യുഎഇ നാഷണൽ റെയിൽ നെറ്റ്വർക്കിന്റെ ഡെവലപ്പറും ഓപ്പറേറ്ററുമായ എത്തിഹാദ് റെയിലും സുൽത്താനേറ്റിന്റെ ഒമാൻ റെയിലും തുല്യ ഉടമസ്ഥതയിലുള്ള ഒരു കമ്പനി സംയുക്തമായി സ്ഥാപിക്കുമെന്നാണ് കരാർ. ഒമാൻ-ഇതിഹാദ് റെയിൽ കമ്പനി എന്ന പേരിലാണ് ഇതറിയപ്പെടുക.

11 ബില്യൺ ദിർഹം മുതൽ മുടക്കിൽ വരാനിരിക്കുന്ന ഈ സൗകര്യം ഒമാനിലെ സോഹാർ തുറമുഖത്തെ യുഎഇയുടെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും. 303 കിലോമീറ്റർ നീളത്തിലുള്ള ഈ പദ്ധതിയിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക പാസഞ്ചർ ട്രെയിനുകൾ റെയിൽവേ അവതരിപ്പിക്കും. ഇത് സോഹാറിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂർ 40 മിനിറ്റായും സോഹാറിൽ നിന്ന് അൽ ഐനിലേക്കുള്ള യാത്രാ സമയം 47 മിനിറ്റായും കുറയ്ക്കും.

Most Popular