Friday, June 18, 2021
Home Newsfeed കോവിഡ് സുരക്ഷനിര്‍ദേശങ്ങള്‍ പാലിച്ചില്ല; ദുബൈയില്‍ മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു

കോവിഡ് സുരക്ഷനിര്‍ദേശങ്ങള്‍ പാലിച്ചില്ല; ദുബൈയില്‍ മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു

ദുബൈ: ദുബൈയില്‍ കോവിഡ് സുരക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ മൂന്ന് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തിരക്ക് കാരണം അല്‍ കറാമയില്‍ രണ്ട് സലൂണുകള്‍ അടച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ അല്‍ ബര്‍ഷ 1 ല്‍ ഒരു റെസ്റ്റോറന്റ് അടച്ചതായും അധികൃതര്‍ പറഞ്ഞു.

കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഫെബ്രുവരിയില്‍ അധികാരികള്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തിയിട്ടുണ്ട്. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം കണ്ടാല്‍ പോലീസിനോ ദുബായ് ഉപഭോക്തൃ ആപ്ലിക്കേഷനോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

Most Popular